ചെ​സ് - റു​ബി​ക്സ് ക്യൂ​ബ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് ഫോ​ക്ക്
Wednesday, April 17, 2024 11:02 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഇ​ല​ക്ട്രോ​ണി​ക് ഗാ​ഡ്‌​ജ​റ്റു​ക​ൾ​ക്ക് ഒ​രു ദി​വ​സ​ത്തേ​ക്ക് വി​ട എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ(​ഫോ​ക്ക്) മം​ഗ​ഫ് സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി ചെ​സ് - റു​ബി​ക്സ് ക്യൂ​ബ് മ​ത്സ​ര​ങ്ങ​ൾ ഫോ​ക്ക് മം​ഗ​ഫ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ലി​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഫോ​ക്ക് മം​ഗ​ഫ് സെ​ൻ​ട്ര​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് യൂ​ണി​റ്റ് ക​ൺ​വീ​ന​ർ ജോ​യ്‌​സ് ചാ​ക്കോ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​ജി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.ചെ​സ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച ഇ​ന്ത്യ​ൻ മു​ൻ അ​ന്ത​ർ​ദേ​ശീ​യ ചെ​സ് താ​രം വ​ള്ളി​യ​മ്മ​യ് ശ​ര​വ​ണ​നെ (ഫി​ഡെ ട്രൈ​നെ​ർ & ഫി​ഡെ അ​ർ​ബി​റ്റ​ർ) മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ബേ​ൽ ജോ​സ​ഫ് വി​ജ​യി​യും ആ​ദ​ൽ ജോ​സ​ഫ് റ​ണ്ണ​റ​പ്പു​മാ​യി.

റു​ബി​ക്സ് ക്യൂ​ബ് മ​ത്സ​ര​ങ്ങ​ളി​ലെ സീ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ റോ​ഹ റ​സ​ൽ, ശ്രീ​നാ​ഥ്, ഇ​ഷാ​ൻ ഷൈ​ൻ എ​ന്നി​വ​രും ജൂ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ ആ​ദി​ദേ​വ് പ്ര​മോ​ദ്, സോ​ഹ റ​സ​ൽ, ജ​ഹാ​ൻ അ​രു​ൺ എ​ന്നി​വ​ർ ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. നൂ​റി​ല​ധി​കം ഫോ​ക്ക്‌ അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.