ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം നടത്തി
Wednesday, December 2, 2020 3:46 PM IST
ഡൽഹി: ക്നാനായ കാത്തലിക് ചാപ്ലിൻസിയുടെ നേതൃത്വത്തിൽ ആറു കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം നടത്തി. നജഫ്ഗട്ടിലുള്ള മോർണിംഗ് സ്റ്റാർ ദേവാലയത്തിൽ രാവിലെ പത്തിനു തിരുക്കർമ്മങ്ങൾ ആരംഭിച്ചു. അഴകുളത്തിൽ ബിജു അച്ചന്‍റെ സാന്നിധ്യത്തിൽ വെട്ടുവേലിൽ സ്റ്റീഫനച്ചൻ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുകയും വെള്ളാപ്പള്ളിക്കുഴിയിൽ ജോസഫച്ചൻ സന്ദേശം നൽകുകയും ചെയ്തു.

ഫാ. സ്റ്റാൻലി കോഴിച്ചിറയുടെ ആദിത്യ മികവിൽ നടത്തപ്പെട്ട ശുശ്രൂഷകളുടെ പിന്നിൽ കൈക്കാരൻമാരുടെയും മറ്റ് കമ്മിറ്റി അംഗങ്ങളുടെയും മാതാപിതാക്കന്മാരുടെയും സഹകരണം ഉണ്ടായിരുന്നു. ഡൽഹിയിൽ ക്നാനായ കത്തോലിക്ക ചാപ്ലയൻസി സ്ഥാപിതമായതിനുശേഷം ആദ്യമായി നടത്തപ്പെട്ട കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണം ഏവർക്കും നവ്യാനുഭവമായിരുന്നു.