റിട്ട. ക്യാപ്റ്റൻ ബീന പനോലി ഡൽഹിയിൽ നിര്യാതയായി
Tuesday, May 19, 2020 9:50 PM IST
ന്യൂഡൽഹി: റിട്ട. ക്യാപ്റ്റൻ ബീന പനോലി ( 47) ഡൽഹിയിൽ CPWD കോളനി ,വസന്ത് വിഹാറിൽ നിര്യാതയായി . സംസ്കാരം പിന്നീട്. പരേത കാസർഗോഡ് , കരിവെള്ളൂർ ചിമേലി ക്കോടക്കാട് സ്വദേശിയാണ്.

ഭർത്താവ് : ടി.വി. ഗംഗാധരൻ (എക്സ് ആർമി). മകൻ: ആദിത്യ കൃഷ്ണ (ചിന്മയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥി).

മിലിറ്ററി നഴ്സിംഗ് സർവീസിൽനിന്നും വോളന്‍ററി റിട്ടയർമെന്‍റ് എടുത്തു സഫ്ദർജംഗ് ഹോസ്പിറ്റലിൽ നഴ്സിംഗ് ഓഫീസർ ആയി സേവനം ചെയ്തുവരിക ആയിരുന്നു പരേത.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്