കോ​വി​ഡ്ക്കാ​ല​ത്ത് നി​ർ​ധ​ന​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ബ്രെ​ഡ് നോ​യി​ഡ
Thursday, April 23, 2020 11:53 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​വി​ഡ്-19 പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നോ​യി​ഡ സെ​ക്ട​ർ 19 ലു​ള്ള BREAD Noida എ​ന്ന എൻജിഒ തെ​രു​വ​ക​ൾ തോ​റും പാ​വ​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തു​ക​യാ​ണ്.

ദി​വ​സ വേ​ത​ന​ക്കാ​രും അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് തൊ​ഴി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ത്യ​വൃ​ത്തി​ക്ക് മാ​ർ​ഗ​മി​ല്ലാ​തെ വ​ല​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ നി​ർ​ധ​ന​രാ​യ 28000 ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​നാ​ണ് ബ്രെ​ഡ് നോ​യി​ഡ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​രോ കു​ടും​ബ​ത്തി​നും 5 കി​ലോ​ഗ്രാം വീ​തം ഗോ​ത​ന്പു​പൊ​ടി ന​ൽ​കും. സൈ​ക്കി​ൾ റി​ക്ഷ​ക്കാ​ർ, നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, വീ​ട്ടു​ജോ​ലി​ക്കാ​ർ, മ​റ്റ് ദി​വ​സ വേ​ത​ന​ക്കാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന 22000 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​ന​കം സ​ഹാ​യം എ​ത്തി​ച്ചു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും, ആ​രോ​ഗ്യ, ശു​ചി​ത്വ കാ​ര്യ​ങ്ങ​ളി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്തി​യു​മാ​ണ് സ​ഹാ​യ വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

2009 മു​ത​ൽ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന, ഉ​ത്ത​രേ​ന്ത്യ​യി​ൽ ഇ​തു​വ​രെ നി​ർ​ധ​ന​രാ​യ 44914 കു​ട്ടി​ക​ൾ​ക്ക് "​മേ​രീ​സ് മീ​ൽ​സ്’' എ​ന്ന പ്രോ​ജ​ക്ടി​ന് കീ​ഴി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ശാ​ക്തീ​ക​ര​ണം എ​ന്ന​താ​ണ് ബ്രെ​ഡി​ന്‍റെ ആ​പ്ത​വാ​ക്യം.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്