പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ തിരുനാൾ
Friday, February 14, 2020 9:30 PM IST
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ ഉണ്ണിമിശിഹായുടെ തിരുനാളിനു ഫെബ്രുവരി 14നു കൊടിയേറി. ഫാ. കുര്യാക്കോസ് അളവേലിൽ കൊടിയേറ്റുകർമം നിർവഹിച്ചു വിശുദ്ധ കുർബാന അർപ്പിച്ചു.

15നു (ശനി) നടക്കുന്ന തിരുനാൾ കുർബാന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ആന്‍റു ആലുംമൂട്ടിൽ കാർമികത്വം വഹിക്കും. തുടർന്നു ഇടവകദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളും മറ്റു ഭക്തസംഘടനകളും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിക്കും.

16നു (ഞായർ) രാവിലെ 9 നു നടക്കുന്ന ആഘോഷ തിരുനാൾ കുർബാന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ഷിജു തെറ്റാലി എംഎസ്ടി കാർമികത്വം വഹിക്കും. തുടർന്നു തിരുനാൾ പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്