കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം
അബ്ദുല്ല നാലുപുരയിൽ
Monday, October 6, 2025 4:29 PM IST
കുവൈറ്റ് സിറ്റി: കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
പൊതുസമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയിൽ കെഎംസിസി നടത്തുന്ന സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു.
പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിന്റെ പേരിലുള്ള രണ്ടാമത് അവാർഡുകൾ ഡോ. മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി (ആരോഗ്യം), സീഷോർ മുഹമ്മദലിക്കു വേണ്ടി മകൻ നിസാം മുഹമ്മദ് അലി സീഷോർ(ബിസിനസ്) എന്നിവർക്ക് ചടങ്ങിൽ വച്ച് തങ്ങൾ സമ്മാനിച്ചു.
തൃശൂർ ജില്ലാ കെഎംസിസി നടത്തിവരുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും നടന്നു. തൃശൂർ സിഎച്ച് സെന്ററിനു വേണ്ടി തൃശൂർ ജില്ലാ കെഎംസിസി നൽകുന്ന പത്ത് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ ഭാരവാഹികൾ തങ്ങൾക്ക് കൈമാറി.
സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസക്ക് നൽകി മുനവ്വറലി തങ്ങൾ പ്രകാശനം ചെയ്തു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം. അമീർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ തുടങ്ങിയവർ സംസാരിച്ചു.
കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര് ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, മെട്രോ ഗ്രൂപ്പ് എംഡി മുസ്തഫ ഹംസ തുടങ്ങിയവർ ആശംസകൾ നേർന്നു.
കെഎംസിസി മെമ്പർമാരുടെ മക്കളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
ജില്ലാ കെഎംസിസി നേതാക്കളായ ലത്തീഫ് കുന്ദംകുളം, മുഹമ്മദ് നാസർ തളി, അബ്ദുൽ റഹ്മാൻ ഗുരുവായൂർ, ആബിദ് ഖാസിമി, റഷീദ് ഇരിങ്ങാലക്കുട, അഷറഫ് കൊടുങ്ങല്ലൂർ തുടങ്ങിയവരും മണ്ഡലം നേതാക്കളും നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി സ്വാഗതവും ട്രഷറർ അസീസ് പാടൂർ നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകൻ ഉസ്താദ് അഷ്റഫ് പാലപ്പെട്ടി നയിച്ച സൂഫീ സംഗീത നിശയോടെ സമ്മേളനം സമാപിച്ചു.