ഏഷ്യ കപ്പ് വിജയം: ആഘോഷം സംഘടിപ്പിച്ച് കെഡിഎൻഎ കുവൈറ്റ്
അബ്ദുല്ല നാലുപുരയിൽ
Thursday, October 2, 2025 11:47 AM IST
കുവൈറ്റ് സിറ്റി:. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏഷ്യ കപ്പ് വിജയത്തിൽ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ(കെഡിഎൻഎ) ഓൺലൈനായി വിജയാഘോഷം സംഘടിപ്പിച്ചു. കുവൈറ്റ് നാഷണൽ ക്രിക്കറ്റ് മാനേജർ നവീൻ ഡി. ജയൻ ഉദ്ഘാടനം നിർവഹിച്ചു.
തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ തുടങ്ങിയവരുടെ ബാറ്റിംഗ് മികവിലൂടെയാണ് നഷ്ടപ്പെട്ടെന്ന് കരുതിയ മത്സരം ഇന്ത്യ സ്വന്തമാക്കിയതെന്ന് ഐസിസി ലെവൽ കോച്ച് കൂടിയായ നവീൻ ഡി. ജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെഡിഎൻഎ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത, വൈസ് പ്രസിഡന്റുമാരായ അസീസ് തിക്കോടി, ഷിജിത് ചിറക്കൽ, ടി.എം. പ്രജു, വനിതാ വിഭാഗം പ്രസിഡന്റ് ലീന റഹ്മാൻ ഇലിയാസ് തോട്ടത്തിൽ, റാഫിയ അനസ്, തുളസീധരൻ തോട്ടക്കര, ഷാജഹാൻ താഴത്തെ കളത്തിൽ, എം.പി. അബ്ദുറഹ്മാൻ, സാജിത നസീർ, വി.എ. ഷംസീർ, പ്രജിത്ത് പ്രേം, വിനയൻ കാലിക്കറ്റ്, രാമചന്ദ്രൻ പെരിങ്ങൊളം എന്നിവർ ആശംസൾ അറിയിച്ചു.
കെഡിഎൻഎ ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും വനിതാ വിഭാഗം ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത് നന്ദിയും പറഞ്ഞു. അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ ഏകോപനം നടത്തി.