ഐഎസ്എ കുവൈറ്റ് ഘടകം നിലവിൽ വന്നു
അബ്ദുല്ല നാലുപുരയിൽ
Monday, September 29, 2025 3:59 PM IST
കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള ഓട്ടോമേഷൻ പ്രഫഷണലുകളെ ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഓട്ടോമേഷന്റെ(ഐഎസ്എ) കുവൈറ്റ് ഘടകം നിലവിൽ വന്നു.
നാസർ അബു താലിബ് (പ്രസിഡന്റ്), മഹ്ദി അക്ബർ (വൈസ് പ്രസിഡന്റ്), ഷെമേജ് കുമാർ (സെക്രട്ടറി), മഹേഷ് നായർ (ജോയിന്റ് സെക്രട്ടറി), ബാല ഏലമാരൻ (മെമ്പർഷിപ്പ് ചെയർ), അംബലവണ്ണൻ (ജോയിന്റ് മെമ്പർഷിപ്പ് ചെയർ), രാജേഷ് സാവ്നി (ട്രഷറർ), മുഹമ്മദ് സാദ് (ജോയിന്റ് ട്രഷറർ), രഘു രാമൻ (പ്രോഗ്രാം ചെയർ) എന്നിവരാണ് ഭാരവാഹികൾ.
"സുരക്ഷിതമായ അന്തരീക്ഷത്തിൽ ഡിജിറ്റൽ പരിവർത്തനം, ഉത്പാദന കാര്യക്ഷമത, സുസ്ഥിര പ്രവർത്തനം' എന്നിവ പ്രാപ്തമാക്കുന്നതിന് കുവൈറ്റ് സാങ്കേതിക രംഗത്തെ ഓട്ടോമേഷൻ പ്രഫഷണലുകളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്എ രൂപം കൊണ്ടത്.
പ്രവർത്തന മികവ് കൈവരിക്കുന്നതിനായി ഓട്ടോമേഷൻ സമൂഹത്തെ ബന്ധിപ്പിച്ചുകൊണ്ട് സാങ്കേതിക കഴിവ് വർധിപ്പിക്കുക എന്നതാണ് ഐഎസ്എയുടെ ദൗത്യം. പ്രദശികമായി ഓട്ടോമേഷൻ പ്രഫഷണലുകളെ ബന്ധിപ്പിക്കുന്നതിൽ ഇത്തരത്തിൽ തദേശീയ ഘടകങ്ങൾ അനിവാര്യമാണ്.
ഐഎസ്എയുടെ പുതിയ ഘടകമായ കുവൈറ്റിനെ സ്വാഗതം ചെയ്യുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് ഐഎസ്എ കുവൈറ്റ് വിഭാഗം പ്രസിഡന്റ് നാസർ അബു തലേബ് പറഞ്ഞു.
ലോകമെമ്പാടുമുള്ള 14,000-ത്തിലധികം ഓട്ടോമേഷൻ പ്രഫഷണലുകൾ ഐഎസ്എയിൽ അംഗങ്ങളാണ്. അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനും സാങ്കേതിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഓട്ടോമേഷനിലും സൈബർ സുരക്ഷയിലും മുൻനിരയിലുള്ളവരുമായി നെറ്റ്വർക്ക് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു എന്ന് ഐഎസ്എ കുവൈറ്റ് വിഭാഗം സെക്രട്ടറി ഷമേജ് കുമാർ അറിയിച്ചു.
ഓട്ടോമേഷനിലൂടെ മെച്ചപ്പെട്ട ലോകം സൃഷ്ടിക്കുന്നതിനായി 1945-ൽ സ്ഥാപിതമായ ഒരു ലാഭേച്ഛയില്ലാത്ത പ്രഫഷണൽ അസോസിയേഷനാണ് ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഓട്ടോമേഷൻ. വ്യക്തമായ സ്റ്റാൻഡേർഡ് മാനദണ്ഡങ്ങളിലൂടെയും അറിവ് പങ്കിടലിലൂടെയും ആഗോള ഓട്ടോമേഷൻ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് ഐഎസ്എയുടെയുടെ ദൗത്യം.
വ്യാപകമായി ഉപയോഗിക്കുന്ന ആഗോള സ്റ്റാൻഡേർഡ്മാനദണ്ഡങ്ങളും സെർട്ടിഫിക്കേഷൻ പരിപാടികളും ഐഎസ്എ വികസിപ്പിക്കുന്നുണ്ട്.
പ്രഫഷണലുകളെ സെർറ്റിഫിക്കേഷൻചെയ്യൽ, സാങ്കേതിക വിദ്യാഭ്യാസ പരിശീലനം, പുസ്തകങ്ങളുടെയും സാങ്കേതിക ലേഖനങ്ങളുടെയും പ്രസിദ്ധീകരണം, കോൺഫറൻസുകളും പ്രദർശനങ്ങളും സംഘടിപ്പിക്കൽ, ലോകമെമ്പാടുമുള്ള അതിന്റെ അംഗങ്ങൾക്കും ഉപഭോക്താക്കൾക്കും ഇടയിൽ നെറ്റ്വർക്കിംഗ്, കരിയർ വികസന പരിപാടികൾ എന്നിവയും ഐ എസ്എ നൽകുന്നുണ്ട്.