കുവൈറ്റ് മലയാളി ഫോറവും കുവൈറ്റ് മലയാളി ഗ്രൂപ്പും കടൽത്തീര ശുചീകരണയജ്ഞം സംഘടിപ്പിച്ചു
Monday, October 6, 2025 10:38 AM IST
കുവൈറ്റ് സിറ്റി: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കുവൈറ്റ് മലയാളി ഫോറവും കുവൈറ്റ് മലയാളി വാട്സ്ആപ്പ് ഗ്രൂപ്പും സംയുക്തമായി കടൽത്തീര ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മെഹ്ബുള്ള ബീച്ചിൽ വെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച ശുചീകരണ യഞ്ജം ഒമ്പതിന് സമാപിച്ചു.
മുപ്പതോളം പേര് പങ്കെടുത്ത പരിപാടിക്ക് സെക്രട്ടറി ആന്റോ, ഉമ്മർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിന് ഫോറം പ്രസിഡന്റ് മുഹമ്മദ് റോഷൻ അധ്യക്ഷത വഹിച്ചു.
കുവൈറ്റിലെ സാമൂഹിക സേവന രംഗത്ത് കുവൈറ്റ് മലയാളി ഫോറം വഹിക്കുന പങ്ക് യോഗത്തിൽ അധ്യക്ഷൻ എടുത്തുപറഞ്ഞു.
ഷാരോൺ തോമസ് എടാട്ട് സ്വാഗതവും ജോസി വടക്കേടം നന്ദിയും പറഞ്ഞു.