ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കം
Monday, September 29, 2025 4:09 PM IST
കുവൈറ്റ് സിറ്റി: രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ് വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ് അൽ റായി ഔട്ലെറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സിനിമാതാരം അനേശ്വര രാജൻ മുഖ്യാതിഥിയായിരുന്നു.
ലുലു കുവൈറ്റിലെ ഉന്നത മാനേജ്മെന്റും സ്പോൺസർമാരുടെ പ്രതിനിധികളും പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ഭാഗമായി ലുലു ഫഹാഹീലിൽ പ്രധാന സ്പോൺസർമാരിലൊന്നായ സിയാരയുടെ ഉന്നത ഉദ്യോഗസ്ഥരും ലുലു മാനേജ്മെന്റും പങ്കെടുത്തുകൊണ്ട് ഏറ്റവും വലിയ ബർഗർ ഉദ്ഘാടന ചടങ്ങ് നടത്തി.
ദൈനംദിന ഭക്ഷ്യ വസ്തുക്കൾ, കൃഷിയിടങ്ങളിൽ നിന്ന് പുതുതായി കൊണ്ടുവന്ന പഴങ്ങൾ, പച്ചക്കറികൾ, മത്സ്യ -മാംസങ്ങൾ, ഫ്രോസൺ ഉത്പന്നങ്ങൾ, പാൽ ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ നിരവധി വസ്തുക്കൾക്ക് പ്രത്യേക ഓഫറുകളും വിലക്കുറവും ഫെസ്റ്റിവൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിനെ കൂടുതൽ ആകർഷകമാക്കുന്നതിനായി ലുലു എല്ലാ പ്രായക്കാർക്കുമുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അൽ റായ് ഔട്ട്ലെറ്റിൽ കുട്ടികൾക്ക് ബർഗർ മേക്കിംഗ് മത്സരം സംഘടിപ്പിച്ചു. ഭാവി ഷെഫുകളെ ലക്ഷ്യമിട്ട് നടത്തിയ ‘Make Your Signature Dish’ മത്സരം പ്രത്യേക ആകർഷണമായി.

വിജയികൾക്ക് വിലപ്പെട്ട സമ്മാനങ്ങളും ബർഗർ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ആശ്വാസ സമ്മാനങ്ങളും നൽകി. ഗ്ലോബൽ ഫൂഡി (ലോക വിഭവങ്ങൾ), ഹെൽത്തി ഈറ്റ്സ് (സലാഡുകൾ, ചീസ് & ഒലീവ്സ്), മീറ്റ് എ മീറ്റ്, ഗോ ഫിഷ്, ദി ബെസ്റ്റ് ബേക്ക്, സ്നാക്ക് ടൈം, ബിരിയാണി വേൾഡ്, ദേശി ഢാബ, കേക്ക് & കുക്കീസ്, നാട്ടിന്റെ തട്ടുകട, അറേബ്യൻ ഡിലൈറ്റ്സ് തുടങ്ങി നിരവധി പ്രത്യേക ഹൈലൈറ്റുകളും ഫെസ്റ്റിവലിനെ വർണാഭമാക്കുന്നു.
ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ ക്യൂസിൻ ഫുഡ് സ്ട്രീറ്റ് സന്ദർശകർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിഭവങ്ങളുടെ രുചി അനുഭവിക്കാനുള്ള അവസരം ഒരുക്കുന്നു. അതോടൊപ്പം, സുഗന്ധഭരിതമായ കാപ്പികൾ, പ്രീമിയം ഉണങ്ങിയ പഴങ്ങൾ, വിശിഷ്ട നട്ട്സ് തുടങ്ങിയ പ്രത്യേക കൗണ്ടറുകളും എല്ലാ ഔട്ട്ലെറ്റുകളിലും ഒരുക്കിയിട്ടുണ്ട്.