ന്യൂയോർക്ക്: റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 70 വ​യ​സിനും അ​തി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ​യും ഡ്രൈ​വിം​ഗ് ശേ​ഷി വി​ല​യി​രു​ത്തു​ന്ന​തി​ന് പു​തി​യ നി​യ​മം യുഎ​സ് ഡി​പ്പാ​ർ​ട്ട്മെ​ൻ്റ് ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്നു. 2025 ജൂ​ലൈ മു​ത​ൽ ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

നി​ല​വി​ൽ ഏ​ക​ദേ​ശം 48 ദ​ശ​ല​ക്ഷ​ത്തോ​ളം വ​രു​ന്ന മു​തി​ർ​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റോ​ഡ് സു​ര​ക്ഷ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ഡ്രൈ​വിം​ഗ് സ്വാ​ത​ന്ത്ര്യ​വും ത​മ്മി​ൽ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ഈ ​നി​യ​മം കൊ​ണ്ടു​വ​രു​ന്ന​ത്.

പു​തി​യ നി​യ​മം അ​നു​സ​രി​ച്ച്, മു​തി​ർ​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ വ​രും. ഓ​രോ ലൈ​സ​ൻ​സ് പു​തു​ക്കു​മ്പോ​ഴും നി​ർ​ബ​ന്ധി​ത കാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്ത​ണം. വൈ​ദ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വൈ​ജ്ഞാ​നി​ക പ​രി​ശോ​ധ​നയ്ക്കും(Cognitive Testing) ​വി​ധേ​യ​രാ​ക​ണം. കൂ​ടാ​തെ, 87 വ​യ​​സ് മു​ത​ലു​ള്ള​വ​ർ​ക്ക് വ​ർ​ഷം തോ​റും വാ​ർ​ഷി​ക ഡ്രൈ​വിം​ഗ് ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കും. ഇ​തു​കൂ​ടാ​തെ, ചി​ല മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ഡ്രൈ​വിം​ഗ് നി​യ​ന്ത്ര​ണ​ങ്ങ​ളോ ബ​ദ​ൽ ഗ​താ​ഗ​ത മാ​ർ​ഗ്ഗ​ങ്ങ​ളോ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം.


ഈ ​നി​യ​മം ഓ​രോ സം​സ്ഥാ​ന​ത്തും വ്യ​ത്യ​സ്ത രീ​തി​യി​ലാ​യി​രി​ക്കും ന​ട​പ്പി​ലാ​ക്കു​ക. അ​തി​നാ​ൽ, ഡ്രൈ​വ​ർ​മാ​ർ ത​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ഡിഎം​വി (Department of Motor Vehicles) നി​യ​മ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മു​ൻ​കൂ​ട്ടി ത​‌യാ​റെ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു. ഈ ​മാ​റ്റ​ങ്ങ​ൾ മു​തി​ർ​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.