ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഡ​ബ്ലി​ൻ റീ​ജി​ണ​ൽ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചാ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് "ഡാ​ഡ്സ് ഗോ​ൾ 25' ശ​നി​യാ​ഴ്ച (ജൂ​ൺ 7) ന​ട​ക്കും.

ഡ​ബ്ലി​ൻ ഫി​നി​ക്സ് പാ​ർ​ക്ക് ഫു​ട്ബോ​ൾ പി​ച്ചി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ലാ​ണ് മ​ത്സ​രം. ഈ ​വ​ർ​ഷം മു​ത​ൽ ആ​ദ്യ​മാ​യി യു​വാ​ക്ക​ൾ​ക്കാ​യി ജൂ​ണി​യ​ർ ഫു​ട്‍​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും (വ​യ​സ് 16-25) ഇ​തേ​ദി​വ​സം ന​ട​ക്കും.

ഡ​ബ്ലി​നി​ലെ സീ​റോമ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍ററു​ക​ളി​ൽ​നി​ന്നും ഓ​രോ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 501 യൂ​റോ​യും ട്രോ​ഫി​യും ല​ഭി​ക്കും. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 301 യൂ​റോ, 201 യൂ​റോ വീ​ത​വും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മികച്ച ഗോ​ൾ​കീ​പ്പ​ർ​ക്കും സ്ട്രൈ​ക്ക​ർ​ക്കും അ​വാ​ർ​ഡ് ന​ൽ​കും.


യൂ​ത്ത് ഫു​ട്ബോ​ൾ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 301, 201, 101 യൂ​റോ​യും ട്രോ​ഫി​യും ല​ഭി​ക്കും. ഈ ​സെ​വെ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 യൂ​റോ​യും യു​വ​ജ​ന​ങ്ങ​ൾ​ക്ക് 50 യൂ​റോ​യു​മാ​ണ്.

ഏ​വ​രേ​യും ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പി​തൃ​വേ​ദി റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ വെ​ട്ടി​ക്ക​ലും റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി​ബി സെ​ബാ​സ്റ്റ്യ​നും സെ​ക്ര​ട്ട​റി ജി​തു മാ​ത്യു​വും അ​റി​യി​ച്ചു.