എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ്: പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വ് വി​ശു​ദ്ധ സൈ​മ​ൺ സ്റ്റോ​ക്കി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉ​ത്ത​രീ​യം (വെ​ന്തി​ങ്ങ) സ​മ്മാ​നി​ച്ച​തി​ലൂ​ടെ വി​ഖ്യാ​ത​മാ​യ എ​യി​ൽ​സ്‌​ഫോ​ർ​ഡി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ക്ര​മീ​ക​രി​ക്കു​ന്ന മ​രി​യ​ൻ തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച ന​ട​ക്കും.

ക​ർ​മ​ല നാ​ഥ​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ അ​ണി​ചേ​രും. ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​യി​ൽ​സ്‌​ഫോ​ർ​ഡി​ലേ​ക്ക് തീ​ർ​ഥാ​ട​നം ന​ടക്കു​ന്ന​ത്.

രൂ​പ​ത​യു​ടെ ല​ണ്ട​ൻ, കാ​ന്‍റ​ർ​ബ​റി റീ​ജി​യ​ണു​ക​ളും എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് ഔ​ർ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ർ​മ​ൽ മി​ഷ​നു​മാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ശ​നി‌​യാ​ഴ്ച രാ​വി​ലെ 11ന് ​കൊ​ടി​യേ​റ്റ്, നേ​ർ​ച്ച സ്വീ​ക​ര​ണം, 11.15ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, 1.15ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച എ​ന്നി​വ ന​ട​ക്കും.

1.30 നാ​ണ് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന. തു​ട​ർ​ന്ന് 3.30ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 4.30ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം, ഫ്ളോ​സ് കാ​ർ​മ​ലി പ്ര​ദ​ക്ഷി​ണം, അ​ഞ്ചി​ന് സ്നേ​ഹ​വി​രു​ന്ന്.

തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​യാ​കു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ക​ഴു​ന്ന്, മു​ടി എ​ന്നി​വ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും കു​മ്പ​സാ​ര​ത്തി​നും പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.


തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കാ​റു​ക​ളും കോ​ച്ചു​ക​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ​യും എ​സ്എം​വെെ​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ സ്നാ​ക്ക്, ടീ, ​കോ​ഫീ കൗ​ണ്ട​റു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ർ​മ​ലീ​ത്താ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റ​ലാ​യി​രു​ന്ന വി​ശു​ദ്ധ സൈ​മ​ൺ സ്റ്റോ​ക്കി​ന് 1251 ജൂ​ലൈ 16നാ​ണ് പ​രി​ശു​ദ്ധ അ​മ്മ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉ​ത്ത​രീ​യം ന​ൽ​കി​യ​ത്. വെ​ന്തി​ങ്ങ ധ​രി​ക്കു​ന്ന​വ​രെ രോ​ഗ​പീ​ഡ, ആ​പ​ത്തു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്ന് പ്ര​ത്യേ​ക​മാ​യി സം​ര​ക്ഷി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​ക​പ്പെ​ട്ട​തും ഇ​വി​ടെ വെ​ച്ചു​ത​ന്നെ. ഉ​ത്ത​രീ​യ ഭ​ക്തി​യു​ടെ ആ​രം​ഭ​വും ഇ​വി​ടെ നി​ന്നു​ത​ന്നെ​യാ​യി​രു​ന്നു.

ക​ർ​മ​ല​മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹാ​രാ​മ​ത്തി​ലേ​ക്ക് ന​ട​ത്ത​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ലേ​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലേ​ക്കും ഏ​വ​രെ​യും സ്‌​നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി പി​ൽ​ഗ്രി​മേ​ജ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ അ​റി​യി​ച്ചു.

പ്ര​സു​ദേ​ന്തി ആ​കു​വാ​ൻ താ​ത്പ​ര്യമു​ള്ള​വ​ർ താ​ഴെ​കാ​ണു​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. https://forms.gle/wJxzScXoNs6se7Wb6

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ - 07920690343, വി​ലാ​സം: The Friars, Aylesford, Kent, ME20 7BX.