അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ് ജൂൺ ഏഴിന്
ജയ്സൺ കിഴക്കയിൽ
Tuesday, May 27, 2025 11:40 AM IST
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റ് "ഡാഡ്സ് ഗോൾ 25' ജൂൺ ഏഴിന് നടക്കും. ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിൽ രാവിലെ ഒന്പത് മുതലാണ് മത്സരം.
ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂണിയർ ഫുട്ബോൾ ടൂർണമെന്റും (പ്രായം: 16-25) ഇതേദിവസം നടക്കും. ഡബ്ലിനിലെ സീറോമലബാർ കുർബാന സെന്ററുകളിൽനിന്നും ഓരോ ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും ലഭിക്കും.
രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി ലഭിക്കും. മികച്ച ഗോൾകീപ്പർക്കും സ്ട്രൈക്കർക്കും അവാർഡ് നൽകും. യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും ലഭിക്കും.
ഈ സെവൻസ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ് 100 യൂറോയും യുവജനങ്ങൾക്ക് 50 യൂറോയുമാണ്. ഏവരേയും ഫുട്ബോൾ മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പിതൃവേദി റീജിയണൽ ഡയറക്ടർ ഫാ. സിജോ വെട്ടിക്കലും റീജിയണൽ പ്രസിഡന്റ് സിബി സെബാസ്റ്റ്യനും സെക്രട്ടറി ജിതു മാത്യുവും അറിയിച്ചു.