റോമിൽ നടക്കുന്ന ദൈവശാസ്ത്ര സമ്മേളനത്തിൽ ഫാ. ജോസഫ് വർഗീസ് പങ്കെടുക്കും
Saturday, May 24, 2025 12:09 PM IST
റോം: ഒന്നാം നിഖ്യാ എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികം ജൂൺ നാലു മുതൽ ഏഴു വരെ റോമിൽ കത്തോലിക്കാ, ഓർത്തഡോക്സ് സഭകൾ സംയുക്തമായി ആഘോഷിക്കുന്നു. റോമിലുള്ള സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ സർവകലാശാലയിലാണ് ഈ ചരിത്ര സംഭവം നടക്കുന്നത്.
ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയിൽ നിന്നും പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ നിന്നുമുള്ള ദൈവശാസ്ത്രജ്ഞർ ഇതിൽ പങ്കെടുക്കും. നിഖ്യായും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും കത്തോലിക്കാ - ഓർത്തഡോക്സ് ഐക്യത്തിലേക്ക് എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
കത്തോലിക്കാ സഭയ്ക്കും ഓർത്തഡോക്സ് സഭയ്ക്കും ഇടയിലുള്ള ജോയിന്റ് ഇന്റർനാഷണൽ കമ്മിഷൻ ഫോർ തിയോളജിക്കൽ ഡയലോഗ്, കത്തോലിക്കാ സഭയ്ക്കും ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കും ഇടയിലുള്ള ജോയിന്റ് ഇന്റർനാഷണൽ കമ്മിഷൻ ഫോർ തിയോളജിക്കൽ ഡയലോഗ്, യൂറോപ്യൻ സഭകളുടെ സമ്മേളനം,
ഹഫിംഗ്ടൺ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, പ്രോ ഓറിയന്റ് ഫൗണ്ടേഷൻ, സെന്റ് ഐറീനിയസ് ജോയിന്റ ഓർത്തഡോക്സ്സ്-കാത്തലിക് വർക്കിംഗ് ഗ്രൂപ്പ്, സൊസൈറ്റി ഫോർ ദ ലോ ഓഫ് ദ ഈസ്റ്റേൺ ചർച്ചസ്, സെന്റർ ഓഫ് എക്യുമെനിക്കൽ, മിഷ്യോളജിക്കൽ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങിയ ദ്വികക്ഷി സംഭാഷണങ്ങളിലെയും എക്യുമെനിക്കൽ സംഘടനകളിലെയും അംഗങ്ങളെ സമ്മേളനം ഒരുമിച്ച് കൊണ്ടുവരും.
ക്രി.വ 325 മേയ് മുതൽ ജൂലൈ അവസാനം വരെ കോൺസ്റ്റന്റെെൻ ചക്രവർത്തി വിളിച്ചുകൂട്ടിയ ആദ്യത്തെ നിക്കിയ കൗൺസിൽ ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. യേശുവിന്റെ ദൈവികതയെ ചോദ്യം ചെയ്ത ആരിയൻ വിവാദത്തിന്റെ പരിഹാരത്തിലും യേശുവിന്റെ ദൈവിക സ്വഭാവം സ്ഥിരികരിക്കുന്ന വിശ്വാസ പ്രസ്താവനയായ നിസീൻ വിശ്വാസപ്രമാണത്തിന്റെ സ്ഥാപനത്തിലുമാണ് ഇതിന്റെ പ്രാഥമിക പ്രാധാന്യം.
നിഖ്യാ കൗൺസിൽ(325) ഓർത്തഡോക്സ്-കത്തോലിക്കാ ഐക്യത്തിന് അടിത്തറ പാകുന്നു. സാർവത്രിക തലത്തിൽ ദൈവശാസ്ത്രപരവും കാനോനിക്കൽ വിഷയങ്ങളും അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു സിനഡൽ മാർഗമാണ് കൗൺസിൽ ഉദ്ഘാടനം ചെയ്തത്.
നിസീൻ വിശ്വാസപ്രമാണം ത്രിയേക ദൈവത്തിന്റെ ഒരു ദൈവശാസ്ത്ര ദർശനം നൽകി, അത് ക്രിസ്ത്യാനികളുടെ, പ്രത്യേകിച്ച് ഓർത്തഡോക്സ്, കത്തോലിക്കാ സഭകളുടെ പൊതു വിശ്വാസത്തെ നയിക്കുന്നു. രണ്ട് സഭകളെ പൂർണ കൂട്ടായ്മയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നത്തെ ലോകത്തിലെ ഈ പൊതു വിശ്വാസത്തെ വ്യക്തമാക്കുന്നതിലാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വ്യത്യസ്തത ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ നിന്നുള്ള 100-ലധികം വിദഗ്ധർ ത്രിത്വത്തിന്റയും അവതാരത്തിന്റെയും സിദ്ധാന്തങ്ങൾ സിനഡാലിറ്റിയും പ്രാഥമികതയും പാഷണ്ഡതയും ഭിന്നതയും. ഈസ്റ്റർ തീയതി, ഒന്നാം എക്യൂമെനിക്കൽ കൗൺസിലിന്റെ വെളിച്ചത്തിൽ മറ്റ് പ്രായോഗിക കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
ആ ആഴ്ചയുടെ തുടക്കത്തിൽ, 2025 ജൂൺ 2-3 തീയതികളിൽ ഒഹായോയിലെ സിൻസിനാറ്റിയിൽ നടക്കുന്ന നാഷണൽ കൗൺസിൽ ഓഫ് ചർച്ചസും സിഖ് കൗൺസിൽ ഓഫ് ഇന്റർഫെയ്ത്ത് റിലേഷൻസും സഹ-സ്പോൺസർ ചെയ്യുന്ന നാഷണൽ സിഖ്-ക്രിസ്ത്യൻ ഡയലോഗിൽ, ഫാരേ വർഗീസ് "ഇന്തോ-പാക് സംഘർഷത്തിൽ സിഖുകാർ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കും.
സംഘർഷം അവരുടെ മതപരവും സാംസ്കാരികവുമായ ആചാരങ്ങളിലും അവരുടെ രാഷ്ട്രീയവ്യം സാമൂഹികവുമായ നിലയിലും നേരിട്ട് ചെയ്യുന്ന നാഷണൽ സി ഡയലോഗിൽ, ഫാ. വർഗീസ് ഇ പാക് സംഘർഷത്തിൽ സിഖുകാർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കും.
സംഘർഷം അവരുടെ മതപരവും സാംസ്കാരികവുമായ ആചാരങ്ങളിലും അവരുടെ രാഷ്ട്രീയവും സാമൂഹികവുമായ നിലയിലും നേരിട്ട് സ്വാധീനം ചെലുത്തിയതിനെക്കുറിച്ച് പാനൽ ചർച്ച ചെയ്യും. ക്രിസ്ത്യൻ - സിഖ് സംഭാഷണം മതസ്വാതന്ത്ര്യം യുഎസിൽ നിന്നും ദക്ഷിണേഷ്യയിൽ നിന്നുമുള്ള കാഴ്ചപ്പാട് പരിശോധിക്കും.