ലി​വ​ർ​പൂ​ൾ: എ​ൽ​എ​സ്കെ പ്രീ​മി​യ​ർ ക​പ്പി​ന്‍റെ നാ​ലാം എ​ഡി​ഷ​ൻ ജൂ​ൺ 15, 29, ജൂ​ലെെ ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. 16 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കും.

ഗ്രൂ​പ്പ് സ്റ്റേ​ജി​ലെ മ​ത്സ​ര​ങ്ങ​ൾ ജൂ​ൺ 15, 29 തീ​യ​തി​ക​ളി​ൽ വി​രാ​ളി​ലെ(CH48 1NX) കാ​ൽ​ഡി ക്രി​ക്ക​റ്റ് ക്ല​ബ് ഗ്രൗ​ഡി​ലും സെ​മിഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ജൂ​ലൈ ആ​റി​ന് സെ​യി​ന്‍റ് ഹെ​ലെ​ൻ​സ്‌ (L34 6JW) പ്ര​സ്‌​കോ​ട്ട് ആ​ൻ​ഡ് ഒ​ഡി​സി ക്രി​ക്ക​റ്റ് ക്ല​ബ് ഗ്രൗ​ണ്ടി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്.

2024ലെ ​ചാ​മ്പ്യ​ൻ​മാ​രാ​യ ഡാ​ർ​ക്ക് നൈ​റ്റ്‌​സ്, ഒ​ന്നും ര​ണ്ടും സീ​സ​ണി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ എ​ൽ​എ​സ്കെ സൂ​പ്പ​ർ​കിം​ഗ്സ്‌, 2024ലെ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ മേ​ഴ്‌​സി സ്‌​ട്രൈ​ക്കേ​ഴ്‌​സ്, 2023ലെ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ നൈ​റ്റ് മാ​ഞ്ച​സ്റ്റ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും.



വി​ജ​യി​ക​ൾ​ക്ക് 1001 പൗ​ണ്ടും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 501 പൗ​ണ്ടും ട്രോ​ഫി​യും കൂ​ടാ​തെ പ്ലേ​യ​ർ ഓ​ഫ് ദ ​മാ​ച്ച്, മി​ക​ച്ച ബാ​റ്റ​ർ, ബൗ​ള​ർ എ​ന്നി​വ​ർ​ക്ക് ട്രോ​ഫി​ക​ളും ന​ൽ​കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ തു​ട​ങ്ങു​ന്ന മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​നി​യും ര​ണ്ടോ മൂ​ന്നോ ടീ​മു​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടെ​ന്നും താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ ഉ​ട​ൻ ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ർ​ഡി​നേ​റ്റർമാർ അ​റി‌​യി​ച്ചു. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളു​മാ​യി മ​ദ​ർ ഇ​ന്ത്യ കാ​റ്റ​റിം​ഗി​ന്‍റെ സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ക​ൺ​വീ​ന​ർ സ​ജി ജോ​ൺ - 077 716 16407, കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ - ബി​ബി​ൻ യോ​ഹ​ന്നാ​ൻ - 074 766 98789, ജ​യ്മോ​ൻ ജെ​യ്സ​ൺ - 077 684 97472.