ന്യൂ​ഡ​ൽ​ഹി: വി​കാ​സ്‌​പു​രി എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷം കൊ​ണ്ടാ​ടു​ന്ന വേ​ള​യി​ൽ പ​ല പൊ​തു​ജനക്ഷേമ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു ജൂ​ബി​ലി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ അ​ടൂ​ർ ഭ​ദ്രാ​സ​ന അ​ധി​പ​ൻ റ​വ. മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം തി​രു​മേ​നി ഇ​ട​വ​ക സ​ന്ദേ​ർ​ശി​ച്ചു.

തി​രു​മേ​നി​യു​ടെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ജൂ​ബി​ലി ക​ൺ​വീ​ന​ർ പി.​ടി. മ​ത്താ​യി ഈ ​ഘ​ട്ടം വി​ശ​ദി​ക​രി​ക്കു​ക​യും തി​രു​മേ​നി, റാ​ന്നി മാ​ർ​ത്തോ​മ​മെ​ഡി​ക്ക​ൽ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​നു ഒ​രു ഡ​യാ​ലി​സി​സ് യൂ​ണി​റ്റും മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ഭ​യ​പ്രോ​ജ​ക്ടി​ലേ​ക്കു​ള്ള ഒ​രു ഭ​വ​ന​വും കൊ​ടു​ക്കു​വാ​നു​ള്ള തീ​രു​മാ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു.


ഇ​ട​വ​ക വി​കാ​രി റ​വ. റെ​ന്നി വ​ർ​ഗീ​സ് ഫി​ലി​പ്പ്, കോ​ക​ൺ​വി​ന​ർ ഡാ​നി​യ​ൽ സ്ക​റി​യ, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഷാ​ജി ജോ​ൺ, ട്ര​സ്റ്റി പി.​ടി. സ്ക​റി​യ, സി. ​ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.