ഇ​ന്ത്യ​യെ തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന പോ​രാ​ട്ട​ത്തി​ൽ പ്ര​വാ​സി​ക​ളും അ​ണി​നി​ര​ക്ക​ണം: കേ​ളി
Tuesday, March 26, 2024 3:24 PM IST
റി​യാ​ദ്: ഇ​ന്ത്യ​യെ തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന പോ​രാ​ട്ട​ത്തി​ൽ പ്ര​വാ​സി​ക​ളും അ​ണി​നി​ര​ക്ക​ണ​മെ​ന്ന് ലോ​ക കേ​ര​ള സ​ഭാ അം​ഗ​വും കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി.​എം. സാ​ദി​ഖ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന ഏ​തൊ​രു മാ​റ്റ​ത്തെ​യും സൂ​ക്ഷ്‌​മ​ത​യോ​ടെ വീ​ക്ഷി​ക്കു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ൾ. വർഗീയ ശക്തികളിൽ നിന്ന് ഇ​ന്ത്യ​യെ തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന പോ​രാ​ട്ട​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​നു​ണ്ടെ​ന്നും കെ.​പി.​എം. സാ​ദി​ഖ് പ​റ​ഞ്ഞു.

റി​യാ​ദി​ൽ കേ​ളി സം​ഘ​ടി​പ്പി​ച്ച ഇ​എം​എ​സ് എ​കെ​ജി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട്, മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, ചി​ല്ല കോ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.