കു​വൈ​റ്റ് പൊ​തു​മാ​പ്പ്: സ​ഹാ​യ​ത്തി​നാ​യി ഇ​ന്ത്യ​ൻ ​എംബസി​യു​മാ​യി ബ​ന്ധ​പ്പെ​ടാം
Wednesday, March 20, 2024 8:37 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​ന്‍റെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് എംബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. 00965 65501767 എ​ന്ന വാ​ട്സാ​പ് ന​മ്പ​റി​ലാ​ണ് ബ​ന്ധ​പ്പെ​ടേ​ണ്ട​ത്.

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ഔ​ട്പാ​സ് ശ​രി​യാ​ക്കി സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു പോ​കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് പൊ​തു​മാ​പ്പി​ലൂ​ടെ കു​വൈ​റ്റ് സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

17നു ​ആ​രം​ഭി​ച്ച പൊ​തു​മാ​പ്പ് ജൂ​ൺ 17നാ​ണ് അ​വ​സാ​നി​ക്കു​ക. ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള ഒ​ട്ട​ന​വ​ധി വി​ദേ​ശി​ക​ൾ ഈ ​കാ​ല​യ​ള​വി​ൽ രാ​ജ്യം വി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.