കുവൈറ്റ് സിറ്റി : ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് ) കുവൈറ്റ് യൂണിറ്റ് എട്ടിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സാജൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടി. രാജീവ് സ്വാഗതവും, സജിമോൻ അനുശോചന സന്ദേശം നൽകി. നിബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് റെജികുമാർ , ജനറൽ സെക്രടറി ഡാനിയേൽ തോമസ്, എക്സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ്, ഓഡിറ്റർ രാജീവ് സി.ആർ, ദേവസ്യ ആന്റണി, റോബി മാത്യൂ എന്നിവർ സംസാരിച്ചു . പുതിയ വർഷത്തെ ഭാരവാഹികളായി സാജൻ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടീവ് ), ഗിരീഷ് (കൺവീനർ) തോമസ് പി. മാത്യൂ(ജോ: കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കൺവീനർ നന്ദി പറഞ്ഞു.