ഇ​ൻ​ഫോ​ക്കി​ന്‍റെ നേ​തൃ​ത​ത്തി​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Wednesday, May 14, 2025 11:39 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "ഫ്ലോ​റ​ൻ​സ് ഫി​യെ​സ്റ്റ 2025' സം​ഘ​ടി​പ്പി​ച്ച് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ഇ​ൻ​ഫോ​ക്).

ആ​ധു​നി​ക ന​ഴ്സിം​ഗി​ന് അ​ടി​ത്ത​റ പാ​കി​യ ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ജ​ലീ​ബി​ലെ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

ഇ​ൻ​ഫോ​ക് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് വേ​ലാ​യു​ധ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യാ​തി​ഥി ഡോ. ​മു​സ്ത​ഫാ അ​ൽ മൊ​സാ​വി (ഹെ​ഡ്,കു ​വൈ​റ്റ് ഓ​ർ​ഗ​ൻ പ്രോ​ക്യൂ​ർ​മെ​ന്‍റ്) ഉ​ദ്ഘാ​ട​നം ചെ​യ്തു.





കു​വൈ​റ്റ് ന​ഴ്സിം​ഗ് സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​റെ പ്ര​തി​നി​ധീ​ക​രി​ച്ചു അ​സി​സ്റ്റ​ന്‍റ് ന​ഴ്സിം​ഗ് ഡ​യ​റ​ക്ട​ർ ദ​ലീ​ല അ​ബ്ദു​ൾ ക​രീം സം​സാ​രി​ച്ചു. കു​വൈ​റ്റ് ന​ഴ്സിം​ഗ് ഡ​യ​റ​ക്ട​ർ ഇ​മാ​ൻ അ​ൽ അ​വ​ദി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ എം​ഡി ഹം​സ പ​യ്യ​ന്നൂ​ർ, ഇ​ൻ​ഫോ​ക് ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷാ ​എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ - സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ദീ​ർ​ഘ​കാ​ലം കു​വൈ​റ്റി​ൽ സേ​വാ​മാ​നു​ഷ്ഠി​ച്ച സീ​നി​യ​ർ ന​ഴ്സു​മാ​രെ നൈ​റ്റിം​ഗേ​ൽ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ൽ മി​ക​ച്ച മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് ഇ​ൻ​ഫോ​ക് മെ​റി​റ്റോ​റി​യ​സ് അ​വാ​ർ​ഡും 2024 വ​ർ​ഷ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കു ബെ​സ്റ്റ് ഇ​ൻ​ഫോ​ക്കി​യ​ൻ അ​വാ​ർ​ഡും ന​ൽ​കി.


ഇ​ൻ​ഫോ വാ​ർ​ഷി​ക സ്മ​ര​ണി​ക​യാ​യ മി​റ​ർ 2025ന്‍റെ പ്ര​കാ​ശ​നം മു​സ്ത​ഫ ഹം​സ പ​യ്യ​ന്നൂ​ർ (മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ചെ​യ​ർ​മാ​ൻ) നി​ർ​വ​ഹി​ച്ചു. നേ​ര​ത്തെ ന​ട​ന്ന പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം, ആ​ർ​ട്ടി​ക്കി​ൾ പ്ര​സ​ന്‍റേ​ഷ​ൻ മ​ത്സ​രം എ​ന്നി​വ​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ഫ്ലോ​റ​ൻ​സ് ഫി​യ​സ്റ്റ വേ​ദി​യി​ൽ വ​ച്ച് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് സ​മ​ർ​പ്പി​ത​രാ​യ ന​ഴ്സു​മാ​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തു​ന്ന​തി​നും ഐ​ക്യ​ത്തി​നും പ്രൊ​ഫ​ഷ​ണ​ൽ വ​ള​ർ​ച്ച​യ്ക്കും മു​ൻ​തൂ​ക്കം കൊ​ടു​ത്തു​കൊ​ണ്ടാ​ണ് എ​ല്ലാ വ​ർ​ഷ​വും ഇ​ൻ​ഫോ അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ നി​ശ്ച​യി​ച്ച “Our Nurses Our Future. Caring for nurses strengthens economies” എ​ന്ന ആ​ശ​യ​ത്തെ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട്, ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗേ​ലി​നെ ആ​ദ​രി​ക്കു​ക​യും ന​ഴ്സു​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടാ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

കു​വൈ​റ്റി​ലെ ന​ഴ്സു​മാ​രെ​യും അ​വ​രു​ടെ കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി. റി​യാ​ലി​റ്റി ഷോയിലൂ​ടെ പ്ര​ശ​സ്ത​നാ​യ ക​ലാ​കാ​ര​ൻ വൈ​ഷ്ണ​വ് ഗി​രീ​ഷ്, ആ​തി​ര ജ​ന​ക​ൻ, ക്രി​സ്റ്റ​ക​ല തോ​മ​സ്, വി​ഷ്ണു വ​ർ​ദ്ധ​ൻ എ​ന്നി​വ​രോ​ടൊ​പ്പം മൂ​ന്ന് ഓ​ർ​ക്കെ​സ്ട്ര ക​ലാ​കാ​ര​ന്മാ​രും ചേ​ർ​ന്നു അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​സ​ന്ധ്യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റുകൂ​ട്ടി.

കു​വൈ​റ്റി​ലെ ന​ഴ്സ്മാ​രു​ടെ ക്ഷേ​മ​ത്തി​നും മു​ന്നേ​റ്റ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ൻ​നി​ര പ്രഫ​ഷ​ണ​ൽ സം​ഘ​ട​ന​യാ​ണ് ഇ​ൻ​ഫോക്. സെ​ക്ര​ട്ട​റി ജോ​ബി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ച ഫ്ലോ​റ​ൻ​സ് ഫി​യ​സ്റ്റ 2025ന് ​പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ അം​ബി​ക ഭാ​സ്ക​ര​ൻ ന​ന്ദി പ​റ​ഞ്ഞു.