കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു യൂ കെ യിലേക്ക് പോകുന്ന ആലപ്പുഴ വെളിയനാട് സ്വദേശി കെ. ഇ. ഓ കൺസൾട്ടൻസിയിലെ ഡ്രാഫ്റ്റ്സ്മാനും ഫോക്കസ് കുവൈറ്റ് യൂണിറ്റ് രണ്ടിലെ സജീവംഗവുമായ ജോമോൻ തോമസിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നൽകി.
പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാർ, യൂണിറ്റ് കൺവീനർ മോനച്ചൻ തങ്കച്ചൻ എന്നിവർ സംസാരിച്ചു. ഫോക്കസിന്റെ ഉപഹാരം സലിം രാജിൽ നിന്നും ജോമോനും ഭാര്യ സ്മിത ചെറിയാനും ചേർന്നു ഏറ്റുവാങ്ങി. ജോമോൻ മറുപടി പ്രസംഗം നടത്തി.