ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ൽ സം​ഗീ​ത ആ​ൽ​ബം പു​റ​ത്തി​റ​ക്കി പ്ര​വാ​സി യു​വാ​ക്ക​ൾ
Wednesday, August 17, 2022 12:24 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : സം​ഗീ​ത​ത്തി​ലൂ​ടെ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷ​മാ​ക്കി പ്ര​വാ​സി യു​വാ​ക്ക​ൾ. രാ​ജ്യം 75 മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​യി​ലാ​ണ് കു​വൈ​റ്റി​ലെ സം​ഗീ​ത​പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​ജ്ത​ബ ക്രി​യേ​ഷ​ൻ "​ആ​സാ​ദി ’ എ​ന്ന ദേ​ശ​സ്നേ​ഹ ആ​ൽ​ബം ചി​ത്രീ​ക​രി​ച്ച​ത്.

കു​വൈ​റ്റി​ൽ പൂ​ർ​ണ​മാ​യി ചി​ത്രീ​ക​രി​ച്ച വി​ഡി​യോ ആ​ൽ​ബ​ത്തി​ൽ പ്ര​വാ​സ​ലോ​ക​ത്തെ നി​ര​വ​ധി ക​ലാ​കാ​രന്മാ​രാ​ണ് ഒ​ന്നി​ക്കു​ന്ന​ത്. ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ സം​വി​ധാ​ന​വും ര​തീ​ഷ് സി.​വി അ​മ്മാ​സ് സ​ഹ​സം​വി​ധാ​ന​വും, ചാ​യ​ഗ്ര​ഹ​ണ​വും നി​ർ​വ്വ​ഹി​ച്ച ആ​ൽ​ബ​ത്തി​ൽ പ്ര​ശ​സ്ത സി​നി​മ പി​ന്ന​ണി ഗാ​യ​ക​ൻ സി​യ ഉ​ൾ ഹ​ഖും അ​നി​ത ഷെ​യ്ഖു​മാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്. ബാ​പ്പു വെ​ളി​പ്പ​റ​ന്പി​ന്‍റെ​യും ഗ​ഫൂ​ർ കു​ള​ത്തൂ​രി​ന്‍റെ​യും വ​രി​ക​ൾ​ക്ക് ഉ​ബൈ​ദ് കോ​ഴി​ക്കൊ​ടാ​ണ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ ടി​ക്ക് ടോ​ക് താ​ര​ങ്ങ​ളാ​യ ബ​ദ​റു​ൽ മു​നീ​ർ, ഇ​ല്യാ​സ്, അ​ജി​ത്ത് വി​ല്യം, ടി​ൻ​റു തോ​മ​സ് എ​ന്നീ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.