കെഫാക് സീസൺ 9 കിക്കോഫ് വെള്ളിയാഴ്ച
Friday, August 5, 2022 2:38 PM IST
സലിം കോട്ടയിൽ
കുവൈറ്റ് : കേരളാ എക്സ്പാറ്റ്സ് ഫുട്ബാൾ അസ്സോസിയയേഷൻ കുവൈറ്റ് സീസൺ 9 കിക്കോഫ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ കുവൈറ്റ് ദേശീയ ഫുട്ബാൾ താരം മുഹമ്മദ് അൽ സുവൈദാൻ നിർവഹിക്കും .

മുഖ്യ അതിഥിയായി അബ്ദുൽ അൽ ദുഐജ് (കെഫാക് മെന്‍റർ ) പങ്കെടുക്കും രണ്ടു ഗ്രൂപ്പുകളിലായി സോക്കർ -മാസ്റ്റേഴ്സ് വിഭാഗത്തിൽ 36 ടീമുകൾ പങ്കെടുക്കും . കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ കലാ കായിക രംഗത്തെ പ്രമുഖ വ്യക്തികൾ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും .