ഡ്രൈവിംഗിനിടെ ഫോൺ ദുരുപയോഗം; അബുദാബിയിൽ നിരവധി പേർ പിടിയിൽ
Saturday, July 30, 2022 9:49 AM IST
അബുദാബി: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്ത 105,300 പേര്‍ക്കെതിരെ നടപടിയെടുത്തതായി അബുദാബി പോലീസ്.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഫോണിൽ സംസാരിക്കുക, മെസേജ് അയയ്ക്കുക, സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്യുക, ഇന്‍റർനെറ്റിൽ സെര്‍ച്ച് ചെയ്യുക, ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുക്കുക തുടങ്ങിയ നിയമലംഘനത്തിനാണ് നടപടി എടുത്തത്.

800 ദിര്‍ഹമാണ് ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ചുമത്തിയ പിഴ. ലൈസന്‍സില്‍ നാല് ബ്ലാക് മാര്‍ക്കും രേഖപ്പെടുത്തും. സീറ്റ്‌ബെല്‍റ്റ്, അമിതവേഗത എന്നിവയും സ്മാര്‍ട്ട് പട്രോളിന്‍റെ പിടിയില്‍ വീഴും.