ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാനു അന്ത്യവിശ്രമം അൽ ബത്തീൻ സെമിത്തേരിയിൽ
Saturday, May 14, 2022 9:05 AM IST
അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്‍റെ അന്ത്യവിശ്രമത്തിനുള്ള ഒരുക്കങ്ങൾ അൽ ബത്തീൻ സെമിത്തേരിയിൽ നടക്കുമെന്ന് ഔദ്യോഗിക വാർത്ത ഏജൻസിയായ വാം അറിയിച്ചു.

സംസ്കാര ശുശ്രൂഷകളുടെ ഭാഗായി ഇന്നു ഷെയ്ഖ് സുൽത്താൻ ബിൻ സയിദ് മോസ്കിൽ നടന്ന പ്രാർഥന ചടങ്ങിൽ അബുദാബി ഭരണാധികാരിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പങ്കെടുത്തു. അന്തരിച്ച യുഎഇ നേതാവിന്‍റെ ആത്മശാന്തിക്കായി എല്ലാവരും സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിച്ചു.