ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി കാ​ർ​ണി​വ​ൽ വെ​ള​ളി​യാ​ഴ്ച
Wednesday, November 24, 2021 9:44 PM IST
ദോ​ഹ. ലോ​ക​ത്തെ​ന്പാ​ടു​മു​ള്ള കാ​ൽ​പ​ന്തു​ക​ളി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ഫി​ഫ 2022 ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന ഖ​ത്ത​റി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി കാ​ർ​ണി​വ​ൽ വെ​ള​ളി​യാ​ഴ്ചവെ​കു​ന്നേ​രം 5 മു​ത​ൽ 10 വ​രെ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​മോ​ഹ​ൻ തോ​മ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​ർ അ​പെ​ക്സ് ബോ​ഡി​ക​ളാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്‍റ​ർ, ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബ​ന​വ​ല​ന്‍റ് ഫോ​റം, ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ നെ​റ്റ്വ​ർ​ക് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക​മ്മ്യൂ​ണി​റ്റി കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് .

2022 ഫി​ഫ ലോ​ക ക​പ്പ് ഖ​ത്ത​ർ എ​ഡി​ഷ​നു​ള്ള ഒ​രു വ​ർ​ഷ​ത്തെ കൗ​ണ്ട് ഡൗ​ണ്‍ ഈ ​മാ​സം 21 ന് ​ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ വി​ശ​ദീ​ക​രി​ച്ചു. ഖ​ത്ത​രീ അ​തി​ഥി​ക​ൾ, വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളു​ടെ അം​ബാ​സി​ഡ​ർ​മാ​ർ, ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, ഖ​ത്ത​റി​ൽ ജീ​വി​ക്കു​ന്ന മ​റ്റു രാ​ജ്യ​ക്കാ​ർ തു​ട​ങ്ങി പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ധ​ന്യ​മാ​കു​ന്ന ച​ട​ങ്ങ് വൈ​കു​ന്നേ​രം 7ന് ​ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ര​ന്പ​രാ​ഗ​ത ഇ​ന്ത്യ​ൻ കാ​യി​ക പ​രി​പാ​ടി​ക​ളെ അ​നാ​വ​ര​ണം ചെ​യ്യു​ന്ന സം​ഗീ​ത നൃ​ത്ത വി​രു​ന്ന് ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടും. കൂ​ടാ​തെ ഫു​ട്ബോ​ൾ ഷൂ​ട്ട് ഒൗ​ട്ട്, ഫേ​സ് പെ​യി​ന്‍റിം​ഗ്, ഫു​ട്ബോ​ൾ ജ​ഗ്ളേ​ർ​സ്, മാ​ജി​ക് ഷോ, ​ലേ​സ​ർ, ഫ​യ​ർ വ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റും. ഫു​ട്ബോ​ൾ ലോ​ക​ത്തി​നും ആ​രാ​ധ​ക​ർ​ക്കും വി​ശി​ഷ്യ ആ​തി​ഥേ​യ രാ​ജ്യ​മാ​യ ഖ​ത്ത​റി​നു​മു​ള്ള ഒ​രു സ​മ​ർ​പ്പ​ണ​മാ​കു​ന്ന നി​സ്തു​ല​മാ​യ ആ​ഘോ​ഷ​മാ​യി​രി​ക്കു​മി​തെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന ഖ​ത്ത​റി​നു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ പ്ര​ക​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യാ​യി​രി​ക്കും വെ​ള​ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി കാ​ർ​ണി​വ​ൽ.
ഇ​ന്ത്യ​ൻ ഡോ​ക്ടേ​ർ​സ് ക്ല​ബ്, യു​നൈ​റ്റ​ഡ് ന​ർ​സ​സ് ഓ​ഫ് ഇ​ന്ത്യ, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ർ​സ​സ് ഖ​ത്ത​ർ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ കാ​ർ​ണി​വ​ൽ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ക​ണി​ശ​മാ​യി പാ​ലി​ക്കു​ന്നു എ​ന്നു​റ​പ്പു​വ​രു​ത്തും. വാ​ക്സി​നെ​ടു​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്കും സം​വി​ധാ​ന​മൊ​രു​ക്കും.

ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ ആ​റാം ന​ന്പ​ർ ഗെ​യി​റ്റി​ലൂ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കു​ക. എ​ന്നാ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ലാം ന​ന്പ​ർ ഗെ​യി​റ്റി​ലൂ​ടെ പ്ര​വേ​ശ​നം അനുവദിക്കും.

സെ​ൻ​ട്രോ കാ​പി​റ്റ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​ർ പ്ര​സി​ഡ​ണ്ട് ഡോ. ​മോ​ഹ​ൻ തോ​മ​സ്, ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​സി​ഡ​ന്‍റ് ഡോ. ​എം. പി. ​ഹ​സ​ൻ കു​ഞ്ഞി , പ്രി​ൻ​സി​പ്പ​ൽ സ​യ്യി​ദ് ഷൗ​ക്ക​ത്ത​ലി, കാ​സി​ൽ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മി​ബു ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.