കുവൈറ്റ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 27 ന്
Wednesday, October 20, 2021 6:53 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഒക്ടോബർ 27 നു (ബുധൻ) നടക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു ഓണ്‍ലൈനായി നടത്തിയ ഓപ്പണ്‍ ഹൗസ് ആരോഗ്യ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതിനാല്‍ നേരിട്ടാണ് ഇപ്പോള്‍ നടത്തുന്നത്.

വൈകുന്നേരം 3.30ന് എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്ക് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് പ്രവേശനം.

ഓപ്പണ്‍ ഹൗസില്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടവര്‍ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈറ്റിലെ വിലാസം എന്നിവ സഹിതം [email protected] വിലാസത്തില്‍ ബന്ധപ്പെടണം.

എംബസ്സിയില്‍ വോളണ്ടിയറായി രജിസ്റ്റര്‍ ചെയ്തവരും ഇ-മെയിൽ വഴി ഓപ്പണ്‍ ഹൗസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി വാർത്തക്കുറിപ്പിൽ അഭ്യർഥിച്ചു.

സലിം കോട്ടയിൽ