60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ൽ വി​സ നി​രോ​ധ​നം റ​ദ്ദാ​ക്കി
Friday, October 8, 2021 1:37 AM IST
കു​വൈ​റ്റ് സി​റ്റി : പ്ര​വാ​സി​ക​ളി​ൽ അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടേ​തും സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​മോ അ​തി​ൽ കു​റ​വോ യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ​യും തൊ​ഴി​ൽ വി​സ പു​തു​ക്കി​ല്ലെ​ന്ന അ​സാ​ധു​വാ​ണെ​ന്ന് ഫ​ത്വ ആ​ൻ​ഡ് ലെ​ജി​സ്ലേ​ഷ​ൻ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ പെ​ർ​മി​റ്റ് നി​രോ​ധി​ക്കാ​നു​ള്ള തീ​രു​മാ​നം നി​യ​മ​പ​ര​മാ​യി ശ​രി​യ​ല്ലെ​ന്ന് ഫ​ത്വ ആ​ൻ​ഡ് ലെ​ജി​സ്ലേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി കൗ​ണ്‍​സി​ല​ർ സ​ലാ അ​ൽ മ​സാ​ദ് പ്ര​സ്താ​വി​ച്ചു. 2020 ഓ​ഗ​സ്റ്റി​ൽ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച തീ​രു​മാ​നം നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും ഫ​ത്വ ആ​ൻ​ഡ് ലെ​ജി​സ്ലേ​ഷ​ൻ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2020 സെ​പ്റ്റം​ബ​റി​ലാ​ണ് സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​മോ അ​തി​ന് താ​ഴെ​യോ മാ​ത്രം യോ​ഗ്യ​ത​യു​ള്ള വി​ദേ​ശി​ക​ൾ​ക്ക് 60 വ​യ​സ് ക​ഴി​ഞ്ഞാ​ൽ വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കി​ല്ലെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി അ​തോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​തേ​സ​മ​യം പു​തി​യ തീ​രു​മാ​നം മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. സൗം​മ​ശ​ബേ2021​ഷൗ​ഹ്യ30

സ​ലിം കോ​ട്ട​യി​ൽ