മ​ല​യാ​ളം മി​ഷ​ൻ സൗ​ദി അ​റേ​ബ്യാ ചാ​പ്റ്റ​ർ ഫാ​മി​ലി ക്വി​സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Thursday, September 9, 2021 1:46 PM IST
റി​യാ​ദ് : ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്രം വി​ഷ​യ​മാ​ക്കി മ​ല​യാ​ളം മി​ഷ​ൻ സൗ​ദി അ​റേ​ബ്യാ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി ക്വി​സ് പ​രി​പാ​ടി​യു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സ​ബാ മു​ഹ​മ്മ​ദ്, ഷ​ഹീ​ന, ഇ​ശ​ൽ, മെ​ഹ് വി​ഷ് , ഹെ​സ്‌ലി​ൻ (ഹു​ഫു​ഫ് ) എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും, അ​സ്നാ ഷാ​ഫി, മു​ബീ​ന ഷാ​ഫി, ആ ​ൽ​ഫി​യ, ആ​ദി​ൽ, മു​ഹ​മ്മ​ദ് ഷാ​ഫി (ദ​മ്മാം) ര​ണ്ടാം സ്ഥാ​ന​വും, വി​വേ​ക് ടി ​ചാ​ക്കോ, ല​യ ബേ​ബി, ആ​ൽ​വീ​ന മ​രി​യ, ഇ​മ്മാ​നു​വ​ൽ ചാ​ക്കോ (ദി​ലം) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മ​ല​യാ​ളം മി​ഷ​ൻ സൗ​ദി അ​റേ​ബ്യാ ചാ​പ്റ്റ​ർ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം, ഓ​ണം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​മാ​യി​രു​ന്നു ക്വി​സി​ന് വി​ഷ​യ​മാ​യി മു​ൻ​കൂ​ട്ടി ന​ൽ​കി​യി​രു​ന്ന​ത്.

വെ​ർ​ച്വ​ൽ ആ​യി ന​ട​ന്ന ഫാ​മി​ലി ക്വി​സി​ന് സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ വി​ദ​ഗ്ധ സ​മി​തി​യാ​ണ് ഫാ​മി​ലി ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഷാ​ഹി​ദ ഷാ​ന​വാ​സ് ക്വി​സ് മാ​സ്റ്റ​ർ ആ​യി​രു​ന്നു. ഡോ ​ര​മേ​ശ് മൂ​ച്ചി​ക്ക​ൽ, ലീ​ന കൊ​ടി​യ​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.