വാ​ക്സി​നെ​തി​രെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Monday, July 26, 2021 9:07 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് കോ​വി​ഡ് വാ​ക്സി​നു​ക​ളും സു​ര​ക്ഷി​ത​വും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള​താ​ണെ​ന്നും വാ​ക്സി​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യി ഭീ​തി​പ​ര​ത്തു​ന്ന പ്ര​ചാ​ര​ണം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്..

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ത്ത​ര​ത്തി​ൽ ഭീ​തി പ​ര​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​ത്ത​രം വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച വാ​ക്സി​നു​ക​ളാ​ണ് കു​വൈ​റ്റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ത്തു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും. ആ​ധി​കാ​രി​ക​ത ഉ​റ​പ്പി​ച്ച വാ​ർ​ത്ത​ക​ൾ മാ​ത്ര​മേ പ്ര​ച​രി​പ്പി​ക്കാ​വൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ