ഫോക്ക് കോവിഡ് പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
Friday, June 11, 2021 4:42 PM IST
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷന്‍റെ (FOKE) നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന്‍റെ ഭാഗമായി, ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.പി ദിവ്യയുടെ സാന്നിധ്യത്തിൽ കണ്ണൂർ ഡിപിഎം ഡോ. അനിൽ കുമാറിനു നൽകി നിർവഹിച്ചു.

കണ്ണൂർ കളക്ടറേറ്റിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിന് ഫോക്ക് ജനറൽ സെക്രട്ടറി പി. ലിജീഷ് നേതൃത്വം നൽകി. രാധിക (ബയോ മെഡിക്കൽ എൻജിനീയർ), ഐ.വി. ദിനേശ് (വർക്കിംഗ്‌ ചെയർമാൻ - ഫോക്ക് ട്രസ്റ്റ്‌), ടി.കെ. രാഘവൻ (ജോയിന്‍റ് ട്രഷറർ - ഫോക്ക് ട്രസ്റ്റ്‌), പ്രവീൺ അടുത്തില (ഫോക്ക് രക്ഷാധികാരി സമിതി അംഗം), സേവ്യർ ആന്‍റണി (അഡ്മിൻ സെക്രട്ടറി), മാത്യുഭൂമി ചീഫ് റിപ്പോർട്ടറും ഗോൾഡൻ ഫോക്ക് ജൂറി അംഗവുമായ ദിനകരൻ കൊമ്പിലത്, മറ്റു മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

മൂന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഇരുന്നൂറ് പൾസ്‌ ഓക്സിമീറ്ററുകൾ, ഇരുപത് ഓക്സിജൻ ഫ്ളോമീറ്റർ വിത്ത് ഹ്യൂമിഡിഫയർ, നൂറ് NRB മാസ്കുകൾ തുടങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. ഇവ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും.

റിപ്പോർട്ട്: സലിം കോട്ടയിൽ