ഇന്ത്യന്‍ അംബാസഡർ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി
Friday, May 7, 2021 5:22 PM IST
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോർജ് കുവൈറ്റ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഡോ. അലി ഫഹദ് അൽ മുദഫുമായി കൂടിക്കാഴ്ചനടത്തി. ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ വിദ്യാർത്ഥികളും പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പരസ്പര താൽപ്പര്യമുള്ള മറ്റ് കാര്യങ്ങളും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ