അ​ബു​ദാ​ബി​യി​ൽ ഫൈ​സ​ർ ബ​യോ എ​ൻ​ടെ​ക് വാ​ക്സി​ന് അം​ഗീ​കാ​രം
Wednesday, April 21, 2021 11:42 PM IST
അ​ബു​ദാ​ബി : ഫൈ​സ​ർ ബ​യോ എ​ൻ​ടെ​ക് വാ​ക്സി​ന് അം​ഗീ​കാ​രം ന​ൽ​കാ​ൻ അ​ബു​ദാ​ബി ആ​രോ​ഗ്യ വി​ഭാ​ഗം. സി​നോ​ഫാം വാ​ക്സി​ന് ശേ​ഷം അ​ബു​ദാ​ബി ആ​രോ​ഗ്യ വി​ഭാ​ഗം അം​ഗീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വാ​ക്സി​നാ​ണ് ഫൈ​സ​ർ ബ​യോ എ​ൻ ടെ​ക് വാ​ക്സി​ൻ.

അ​ബു​ദാ​ബി, അ​ലൈ​ൻ, അ​ൽ ട​ഫ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 11 കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടി​യാ​കും ഫൈ​സ​ർ വാ​ക്സി​ൻ ന​ൽ​കു​ക എ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​റ്റേ​തെ​ങ്കി​ലും വാ​ക്സി​ന്‍റെ ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ, ഗ​ർ​ഭി​ണി​ക​ൾ , ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ൽ ചി​ല രോ​ഗാ​വ​സ്ഥ​ക​ളു​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ന്ന​വ​ർ, അ​തി​ക​ഠി​ന​മാ​യ അ​ല​ർ​ജി രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ, 16 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്ക് ഫൈ​സ​ർ വാ​ക്സി​ൻ ന​ൽ​കി​ല്ല .

വാ​ക്സി​ൻ എ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് സേ​ഹ​യു​ടെ 800 50 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ചു മു​ൻ​കൂ​ട്ടി ബു​ക്കിം​ഗ് ന​ട​ത്താം. 8004959 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ചാ​ൽ മു​ബാ​ദ​ല ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലൂ​ടെ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാം .നി​ല​വി​ൽ 133 കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സി​നോ​ഫാം വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യു ​എ ഇ ​യി​ൽ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് ക​ർ​ശ​ന​മാ​യ യാ​ത്രാ​വി​ല​ക്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​യി​ലാ​ണെ​ന്നു സ​ർ​ക്കാ​ർ വ​ക്താ​വ് സൈ​ഫ് അ​ൽ ദാ​ഹി​രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ 65 .54 ശ​ത​മാ​നം ആ​ളു​ക​ൾ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള