റം​സാ​ൻ നാ​ളു​ക​ളി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ
Wednesday, April 21, 2021 11:42 PM IST
അ​ബു​ദാ​ബി: റം​സാ​ൻ നാ​ളു​ക​ളി​ൽ യു​എ​ഇ​യി​ൽ സം​ഘ​ടി​ത ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ൽ​കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കു​റ​ഞ്ഞ​ത് ഒ​രു ല​ക്ഷം ദി​ർ​ഹം പി​ഴ​യും ആ​റു മാ​സ​ത്തെ ത​ട​വു​മാ​ണ് ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് ന​ൽ​കു​ക.

രാ​ജ്യ​ത്തു ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ് യു​എ​ഇ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന വ്യ​ക്തി​ക​ൾ​ക്ക് 5000 ദി​ർ​ഹം പി​ഴ​യും മൂ​ന്നു മാ​സ​ത്തെ ത​ട​വു​മാ​ണ് ശി​ക്ഷ​യാ​യി ന​ൽ​കു​ക. എ​ന്നാ​ൽ ആ​രോ​ഗ്യ​പ​ര​മാ​യി യാ​തൊ​രു കു​ഴ​പ്പ​വും ഇ​ല്ലാ​ത്ത​വ​ർ പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​യി ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളോ, മ​റ്റു ശാ​രീ​രി​ക ബ​ല​ഹീ​ന​ത​ക​ളോ വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ചാ​ൽ ശി​ക്ഷ കൂ​ടു​ത​ൽ ക​ടു​ത്ത​താ​കും.

രാ​ജ്യ​ത്തേ​ക്ക് ആ​ളു​ക​ളെ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി​ച്ച് ഭി​ക്ഷാ​ട​നം ന​ട​ത്തി​ക്കു​ന്ന സം​ഘ​ടി​ത ഗ്രൂ​പ്പു​ക​ൾ​ക്ക് ഒ​രു ല​ക്ഷം വ​രെ പി​ഴ​യും 6 മാ​സ​ത്തെ ത​ട​വും ന​ൽ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യ സം​സ്കാ​രം രാ​ജ്യ​ത്തു വ​ള​ർ​ത്തു​ന്ന​തി​നും, പ​രി​ശു​ദ്ധ മാ​സ​ത്തി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്.​

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള