കു​വൈ​റ്റിൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി
Wednesday, April 21, 2021 7:12 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റിലെ മെ​ഹ്ബു​ല​യി​ൽ ഇ​ന്ത്യ​ന്‍ പൗ​ര​ന്‍ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ്, പാ​രാ​മെ​ഡി​ക്ക​ല്‍ സം​ഘ​ങ്ങ​ള്‍ എ​ത്തു​ന്ന​തി​നു മു​ന്‍​പ് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി മൃ​ത​ദേ​ഹം ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.