കുവൈറ്റിൽ റംസാൻ അവസാനം വരെ കർഫ്യു നീട്ടി
Tuesday, April 20, 2021 12:02 PM IST
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനം രൂക്ഷമായതിനാൽ രാജ്യത്ത് കർഫ്യു ഏപ്രിൽ 22 മുതൽ റമദാൻ മാസാവസാനംവരെ തുടരുമെന്ന് മന്ത്രിസഭ തീരുമാനിച്ചു. വൈകുന്നേരം ഏഴു മുതൽ പിറ്റേന്ന് രാവിലെ അഞ്ചുവരെയായിരിക്കും കർഫ്യു സമയം.

നേരത്തെ ഏപ്രിൽ 22 വരെയാണ്​ പ്രഖ്യാപിച്ചിരുന്നത്​. ഇന്ന് ചേർന്ന മന്ത്രിസഭ യോഗം കർഫ്യൂ ​നീട്ടാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ കോവിഡ് സ്ഥിതി വീണ്ടും വിലയിരുത്തിയ മറ്റ് തീരുമാനങ്ങൾ സമയബന്ധിതമായി അവലോകനം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ