കുവൈറ്റിൽ 1,217 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എട്ട് മരണം
Monday, April 19, 2021 11:41 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,217 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 256,987 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.98 ശതമാനമായി വർധിച്ചു.വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന എട്ട് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,448 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.57 ശതമാനമാണ് . 1,438 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌. ഇതോടെ രാജ്യത്ത് ആകെ 240,465 കോവിഡ് മുക്തരായി. 15,074 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 250 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ