അൽ ഐനിൽ പുതിയ പാർക്ക് തുറന്നു
Sunday, April 18, 2021 1:00 PM IST
ദുബായ് : അൽ ഐനിൽ കുടുംബങ്ങൾക്ക് ഉല്ലാസവും വ്യായാമവും ഒരുക്കി പുതിയ പാർക്ക് തുറന്നു. 25500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അലൈൻ വടക്കൻ ഏരിയയിൽ അൽ ഹായർ ഒയാസിസ് എന്ന പാർക്ക് തുറന്നിരിക്കുന്നത് .

കുടുംബത്തിലെ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഉല്ലാസത്തിനും വ്യായാമത്തിനും സൗകര്യങ്ങൾ ഒരുക്കിയാണ് 1 .7 മില്യൺ ദിർഹം ചിലവഴിച്ച് അലൈൻ മുൻസിപ്പാലിറ്റി പുതിയ പാർക്ക് തുറന്നിരിക്കുന്നത്. 2000 ചതുരശ്ര മീറ്റർ വിസ്താരത്തിൽ നടപ്പു പാത കൂടി ഇവിടെ നിർമ്മിച്ചിട്ടുണ്ട്. പ്രാദേശികമായി വളരുന്ന ചെടികളും , ഈന്തപ്പനകളും ചേർന്ന മനോഹരമായ പ്രകൃതിഭംഗിയാണ് ഒരുക്കിയിരിക്കുന്നത്. പാർക്കിനു അകത്തും പുറത്തുമായി ഭക്ഷണ ശാലകളും നിർമ്മിച്ചിട്ടുണ്ടെന്ന് അൽ ഹായർ മുൻസിപ്പാലിറ്റി പാർക്‌സ് ആൻഡ് റീക്രീയേഷൻ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ മുഹൈരി അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള