ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പേ​രി​ൽ വ്യാ​ജ ഫോ​ണ്‍ കോ​ൾ; മു​ന്ന​റി​യി​പ്പു​മാ​യി എം​ബ​സി അ​ധി​കൃ​ത​ർ
Tuesday, April 13, 2021 12:05 AM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പേ​രി​ൽ വ്യാ​ജ ഫോ​ണ്‍ കോ​ളു​ക​ളി​ലൂ​ടെ​യു​ള്ള ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി എം​ബ​സി അ​ധി​കൃ​ത​ർ. ഇ​ത​ര​ത്തി​ലു​ള്ള നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യും ത​ട്ടി​പ്പു​ക​ളി​ൽ ആ​രും വ​ഞ്ചി​ത​രാ​കാ​ത​രെ​ന്നും എം​ബ​സി അ​ഭ്യ​ർ​ഥി​ച്ചു. ടെ​ലി​ഫോ​ണ്‍ കോ​ളു​ക​ൾ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ളോ, ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ളോ എം​ബ​സി ആ​വ​ശ്യ​പ്പെ​ടാ​റി​ല്ലെ​ന്നും എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ (www.indembkwt.gov.in) കൃ​ത്യ​മാ​യി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എം​ബ​സി​യു​ടെ വ്യാ​ജ ടെ​ലി​ഫോ​ണ്‍ ന​ന്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം കോ​ളു​ക​ൾ ല​ഭി​ച്ചാ​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ത​ട്ടി​പ്പി​ന് ഇ​ര​യാ​ക​രു​തെ​ന്നും ഉ​ട​ൻ ത​ന്നെ വീ​ര.​സൗം​മ​ശേ@ാ​ല​മ.​ഴീ്.​ശി ഇ​മെ​യി​ൽ വ​ഴി വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ