കോ​വി​ഡ് വാ​ക്സി​നും പി​സി​ആ​ർ പ​രി​ശോ​ധ​ന​യും റം​സാ​ൻ വ്ര​ത​കാ​ല​ത്തും ന​ട​ത്താം
Monday, March 8, 2021 11:38 PM IST
ദു​ബാ​യ്: കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തും പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തും നി​മി​ത്തം റം​സാ​ൻ വ്ര​താ​നു​ഷ്ഠാ​ന​ത്തി​നു ഭം​ഗം വ​രി​ല്ലെ​ന്ന് മ​ത​പ​ണ്ഡി​ത​ർ. ദു​ബാ​യ് മ​ത​കാ​ര്യ വി​ഭാ​ഗ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം ത​ട​യു​ക എ​ന്ന ഉ​ദേ​ശ​ത്തോ​ടെ​യു​ള്ള വാ​ക്സീ​ൻ വ്ര​താ​നു​ഷ്ഠാ​ന​ത്തി​നു ത​ട​സ​മ​ല്ല എ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നോ​ന്പ് എ​ടു​ത്ത​വ​ർ​ക്കും വാ​ക്സീ​ൻ എ​ടു​ക്കാ​നും പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്താ​നും അ​നു​മ​തി​യു​ണ്ടെ​ന്ന് ഗ്രാ​ൻ​ഡ് മു​ഫ്തി​യും ദു​ബാ​യ് ഇ​സ്ലാ​മി​ക് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ആ​ക്ടി​വി​റ്റീ​റ്റീ​സ് മേ​ധാ​വി​യു​മാ​യ ഷെ​യ്ഖ് ഡോ. ​അ​ഹ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഹ​ദ്ദാ​ദ് പ​റ​ഞ്ഞു.

വി​ശ​പ്പ​ട​ക്കു​ക​യോ ക്ഷീ​ണം മാ​റ്റു​ക​യോ എ​ന്ന ഉ​ദേ​ശ​ത്തോ​ടെ​യ​ല്ല കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​ത് എ​ന്ന​തു​കൊ​ണ്ട് വ്ര​ത​ത്തി​ന്‍റെ ചൈ​ത​ന്യ​ത്തെ ന​ഷ്ട​പ്പെ​ടു​ത്തു​ന്നി​ല്ല. രോ​ഗ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി സ്ര​വ​മെ​ടു​ത്തോ, ര​ക്ത​മെ​ടു​ത്തോ ഉ​ള്ള പ​രി​ശോ​ധ​ന​ക​ളും വ്ര​താ​നു​ഷ്ഠാ​ന​ത്തി​നു ഭം​ഗം വ​രി​ല്ല. വാ​ക്സി​ൻ എ​ടു​ത്ത​വ​ർ മ​ന​പൂ​ർ​മ​ല്ലാ​തെ ഛർ​ദി​ച്ചാ​ലും നോ​ന്പു മു​റി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഛർ​ദി​യും പ​നി​യും മാ​റാ​നാ​യി മ​രു​ന്നു ക​ഴി​ച്ചാ​ൽ നോ​ന്പു ന​ഷ്ട​പ്പെ​ടും. ഇ​ങ്ങ​നെ​യു​ള്ള​വ​ർ രോ​ഗം മാ​റി​യ ശേ​ഷം മ​റ്റൊ​രു ദി​വ​സം പ​ക​രം നോ​ന്പെ​ടു​ത്താ​ൽ മ​തി​യാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള