ദുബായിൽ വിവാഹ സത്കാരങ്ങൾക്കും സ്വകാര്യ പാർട്ടികൾക്കും നിയന്ത്രണം
Saturday, January 23, 2021 8:02 AM IST
ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹ സത്കാരങ്ങൾക്കും സ്വകാര്യ പാർട്ടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ദുബായ് ദുരന്ത നിവാരണ മാനേജ്മെന്‍റ് പുതിയ ഉത്തരവ് പുറത്തിറക്കി.

ഇതനുസരിച്ച് വിവാഹങ്ങളിലും സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം 10 ആക്കി ചുരുക്കി. ഏറ്റവും അടുത്ത 10 ബന്ധുക്കൾക്കാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി. പുതിയ നിയമം ജനുവരി 27 മുതൽ പ്രാബല്യത്തിൽ വരും. ഹോട്ടലുകളിലേയും വീടുകളിലേയും ചടങ്ങുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.