അ​ഡ്വ. എ. ​പൂ​ക്കു​ഞ്ഞി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​നു​ശോ​ചി​ച്ചു
Monday, October 26, 2020 9:46 PM IST
ജി​ദ്ദ: കേ​ര​ള മു​സ്ലീം ജ​മാ​അ​ത്ത് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ. ​പൂ​ക്കു​ഞ്ഞി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സ​മു​ദാ​യ സേ​വ​ന രം​ഗ​ത്തും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു പൂ​ക്കു​ഞ്ഞ് സാ​ഹി​ബെ​ന്ന് സോ​ഷ്യ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ജ​മാ​അ​ത്ത് കൗ​ണ്‍​സി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ആ​രം​ഭി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​പാ​ട​വം നാ​ല് പ​തി​റ്റാ​ണ്ട് കാ​ലം കേ​ര​ള മു​സ്ലീം ജ​മാ​അ​ത്ത് കൗ​ണ്‍​സി​ലി​നെ ന​യി​ച്ചു. നി​യ​മ വി​ദ്യാ​ർ​ത്ഥി​യാ​യി പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ അ​ദ്ദേ​ഹം നി​ര​വ​ധി രം​ഗ​ങ്ങ​ളി​ൽ മു​ന്ന​ണി​പ്പോ​രാ​ളി​യാ​യി നി​റ​സാ​ന്നി​ദ്ധൃ​മാ​യി​രു​ന്നു. വ​ഖ​ഫ് ബോ​ർ​ഡ് മെം​ബ​ർ, ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം, പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ, സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി​യു​ടെ ക​ണ്‍​വീ​ന​ർ എ​ന്നീ നി​ല​ക​ളി​ലും പൂ​ക്കു​ഞ്ഞ് സാ​ഹി​ബ് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

നീ​തി​ക്കു വേ​ണ്ടി ജ​ന​ങ്ങ​ളെ രം​ഗ​ത്തി​റ​ക്കി നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​യി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ക​ഴി​വു​റ്റ ഒ​രു നേ​താ​വി​നെ​യും സം​ഘാ​ട​ക​നെ​യു​മാ​ണ് സ​മൂ​ഹ​ത്തി​ന് ന​ഷ്ട​മാ​യ​തെ​ന്ന് സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ കി​ഴി​ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​യി​സ​ൻ ബീ​രാ​ൻ​കു​ട്ടി എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ