എസ്.പി. ബാലസുബ്രമണ്യത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
Sunday, September 27, 2020 2:41 PM IST
കുവൈറ്റ്: ഒരേപോലെ എല്ലാവരുടെയും മനംകവർന്ന അതുല്യ കലാകാരനായിരുന്നു എസ്പിബി. ഓരോ പാട്ടുകൾക്കും തന്‍റെതായ കയ്യൊപ്പ് ചാർത്തി ജനഹൃദയങ്ങളിൽ കുടിയേറിയ മനുഷ്യസ്നേഹിയായ എസ്പിബിയുടെ വേർപാട്‌ കലാ-സാംസ്‌കാരിക മേഖലയുടെ ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ