കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ അ​ജ്മാ​നി​ൽ അ​ട​ച്ചു​പൂ​ട്ടി
Saturday, September 12, 2020 10:01 PM IST
അ​ബു​ദാ​ബി : കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 139 സ്ഥാ​പ​ന​ങ്ങ​ൾ അ​ജ്മാ​നി​ൽ അ​ട​ച്ചു​പൂ​ട്ടി. അ​ജ്മാ​ൻ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ 6,348 സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. മൊ​ത്തം 225 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ന​ത്ത പി​ഴ ചു​മ​ത്തു​ക​യും 139 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ എ​ല്ലാ കേ​ഡ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​ജ്മാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ആ​രോ​ഗ്യ പ​രി​സ്ഥി​തി വ​കു​പ്പ് മേ​ധാ​വി ഖാ​ലി​ദ് അ​ൽ ഹോ​സ്നി ചൂ​ണ്ടി​ക്കാ​ട്ടി.

സാ​ന്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. കോ​വി​ഡ് -19 വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള നി​ർ​ദി​ഷ്ട നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം ത​ട​യു​ന്ന​തി​ന് പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ മു​ഴു​വ​ൻ സ​മ​യ​വും അ​ധി​കൃ​ത​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട 42 സ​ർ​ക്കു​ല​റു​ക​ളും തീ​രു​മാ​ന​ങ്ങ​ളും ഇ​തി​ന​കം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള