കുവൈറ്റിൽ ഒന്നര ലക്ഷം സിവിൽ ഐഡി കാർഡുകൾ വിതരണത്തിന് വെൻഡിംഗ് മെഷീനുകളിൽ
Tuesday, August 11, 2020 6:32 PM IST
കുവൈറ്റ് സിറ്റി : ഒന്നര ലക്ഷം സിവിൽ ഐഡി കാർഡുകളാണ് ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളിൽ വിതരണത്തിനായി തയാറായതായി പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ അതോറിറ്റി. സിവില്‍ ഐഡി കാർഡുകളുടെ സ്റ്റാറ്റസ് പരിശോധിച്ച് ഉപഭോക്താക്കള്‍ കാര്‍ഡുകള്‍ ഉടന്‍ ശേഖരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വെൻഡിംഗ് മെഷീനുകളിൽ കാര്‍ഡുകള്‍ തീരുന്ന മുറക്ക് പുതിയ കാര്‍ഡുകള്‍ നിക്ഷേപിക്കുമെന്നും അൽ സബർ പറഞ്ഞു.

പെരുന്നാള്‍ അവധിക്കുശേഷം രണ്ട് ലക്ഷത്തോളം സിവില്‍ ഐഡി കാർഡുകൾ വിതരണം ചെയ്തതായും ഡയറക്ടർ അഹമ്മദ് അൽ സബർ അറിയിച്ചു.കോവിഡ് ജാഗ്രതയുടെ ഭാഗമായി പാസിയുടെ വെബ്സൈറ്റ് വഴി അപ്പോയിന്‍റ്മെന്‍റ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ