അബുദാബിയിൽ ഇന്നു രോഗബാധിതർ 239; 230 പേർ രോഗമുക്തി നേടി
Saturday, August 8, 2020 7:11 PM IST
ദുബായ്: യുഎഇ ആരോഗ്യ രക്ഷാ മന്ത്രാലയം ഇന്നു പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് അബുദാബിയിൽ 239 പുതിയ കേസുകളും 230 പേർ രോഗമുക്തി നേടുകയും ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്.

63,792 അധിക പരിശോധനകൾ നടത്തിയ ശേഷമാണ് പുതിയ കേസുകൾ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 62,300 ആയും 56,245 പേർ രോഗമുക്തി നേടുകയും ചെയ്തു.