ഓ​ഐ​സി​സി കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, August 6, 2020 10:09 PM IST
കു​വൈ​റ്റ്: ഇ​രു​പ​ത്ത​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വാ​സം ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റി​ഫ​ർ ഡാ​നി​യേലിന് ഓ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി മൊ​മ​ന്‍റൊ ന​ൽ​കി ആ​ദ​രി​ച്ചു. ‌‌ഒ​ഐ​സി​സി കു​വൈ​റ്റി​ന്‍റെ ഏ​കീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ല ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ന്പോഴും ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യോടൊപ്പം നല്ലബ​ന്ധം കാത്തുസൂ​ക്ഷി​ച്ചു കൊ​ണ്ടു​വ​ന്ന വ്യ​ക്തി​ത്വ​മാ​ണ് ക്രി​സ്റ്റി​ഫ​ർ അ​ച്ചാ​യ​ന്‍റെ​ത്.

ക്രി​സ്റ്റി​ഫ​ർ ഡാ​നി​യ​ൽ അ​ച്ചാ​യ​ന് യാ​ത്രാ മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്ന് ക​ണ്ണു​ർ ജി​ല്ല ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഭാ​ര​വാ​ഹി​ക​ളാ​യ സി​ദ്ദി​ക്ക് അ​പ്പ​ക്ക​ൻ, ലി​പി​ൻ മു​ഴ​ക്കു​ന്ന്, ബി​ജു എ​ള്ള​രി​ഞ്ഞി, ജോ​ർ​ജ് മാ​ത്യു, ഇ​ല്യാ​സ് പൊ​തു​വാ​ചേ​രി എ​ന്നി​വ​ർ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. 25 വ​ർ​ഷ​ത്തെ കു​വൈ​റ്റ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു പോ​കു​ന്ന പ്രി​യ​പ്പെ​ട്ട ക്രി​സ്റ്റി​ഫ​ർ ഡാ​നി​യ​ൽ അ​ചാ​യ​ന് ജന്മനാ​ട്ടി​ലെ ഭാ​വി ജീ​വി​തം സു​ഖ​ക​ര​വും സ​ന്തോ​ഷ​പ്ര​ദ​വു​മാ​യ് തീ​ര​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ