ഇന്ത്യൻ സോഷ്യൽ ഫോറം റുവൈസ് ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ നേതൃത്വം
Friday, July 31, 2020 6:03 PM IST
ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം റുവൈസ് ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഹസൻ മങ്കട (പ്രസിഡന്‍റ്), മൻസൂർ കണ്ണൂർ (വൈസ് പ്രസിഡന്‍റ്), നജീബ് വറ്റലൂർ (ജനറൽ സെക്രട്ടറി) , ജാബിർ താമരശേരി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് സെക്രട്ടറി ഷാഫി കോണിക്കൽ തെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ