കോവിഡ് ചികിത്സയിലായിരുന്ന മലയാളി കുവൈറ്റിൽ മരിച്ചു
Friday, July 3, 2020 11:05 AM IST
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരണമടഞ്ഞു. തൃശൂർ പട്ടി പറമ്പ്‌ സ്വദേശി വടക്കേതിൽ വീട്ടിൽ രാജൻ സുബ്റഹ്മണ്യൻ( 54) ആണ് മരണമടഞ്ഞത്‌. കൊറോണ രോഗബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജാബിർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണു അന്ത്യം സംഭവിച്ചത്‌.

ബദർ അൽ മുല്ല കന്പനിയിൽ ജീവനക്കാനാണു. സംസ്കൃതി കുവൈത്തിന്‍റെ നിർവാഹക സമിതി അംഗമായിരുന്നു. ഭാര്യ സീന.അയ്യപ്പദാസ്, വിഷ്ണു എന്നിവർ മക്കളാണ്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് കുവൈറ്റില്‍ സംസ്കരിക്കും.

റിപ്പോർട്ട് : സലിം കോട്ടയിൽ